പാലാ : എസ്.എൻ.ഡി.പി യോഗം നടത്തുന്ന ഏകാത്മകം മെഗാ ഇവന്റ് മോഹിനിയാട്ടത്തിന്റെ ഭാഗമായി മീനച്ചിൽ യൂണിയൻതല പരിശീലനം നാളെ രാവിലെ 10 മുതൽ യൂണിയൻ പ്രാർത്ഥന ഹാളിൽ നടക്കും. പങ്കെടുക്കുന്ന കുട്ടിയുടെ ആധാർകാർഡിന്റെ കോപ്പിയും, പാസ്‌പോർട്ട് സൈസ് ഫോട്ടോയും നൽകാത്തവർ വനിതാസംഘം ഓഫീസിൽ ഏൽപ്പിക്കണം. രജിസ്റ്റർ ചെയ്യാനുള്ള രേഖകൾ സ്വീകരിക്കുന്ന അവസാന തിയതി നാളെയാണെന്ന് വനിതാസംഘം യൂണിയൻ കൺവീനർ സോളി ഷാജി തലനാട് അറിയിച്ചു.