ചങ്ങനാശേരി : ലോറിയിൽ ചാക്ക് അട്ടിവയ്ക്കുന്നതിനിടയിൽ കാൽവഴുതി വീണ് പരിക്കേറ്റ ചങ്ങനാശേരി മാർക്കറ്റിലെ ചുമട്ടുതൊഴിലാളി മരിച്ചു. മാടപ്പള്ളി വെങ്കോട്ട ആശാരിപറമ്പിൽ ദേവസ്യ ജോൺ (എ.ഡി. ജോയി - 70 ) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഐ.എൻ.ടി.യു.സി പ്രവർത്തകനാണ്. മക്കൾ: മാർട്ടിൻ ,സൂസമ്മ, സവിത .മരുമക്കൾ: സാലമ്മ, ബെന്നി, ജോർജുകുട്ടി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് മാടപ്പള്ളി ചെറുപുഷ്പം പള്ളിയിൽ.