ചങ്ങനാശേരി : എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയനിലെ ടൗൺ മേഖലയിൽ ഉൾപ്പെടുന്ന 1 എ ആനന്ദാശ്രമം, 1165 പറാൽ, 2404 പുഴവാത്, 2584 വാഴപ്പള്ളി, 3052 പൂവം, 3095 വെട്ടിത്തുരുത്ത്, 3207 വടക്കേക്കര, 3921 കൂനന്താനം, 4599 ദൈവപ്പറമ്പ്, 5229 ഗുരുകുലം, 5990 ഏനാചിറ എന്നീ ശാഖകളിലെ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, യൂണിയൻ കമ്മിറ്റി അംഗങ്ങൾ, ശാഖായോഗം മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, യൂത്ത്മൂവുമെന്റ്, വനിതാ സംഘം യൂണിറ്റ്‌-യൂണിയൻ സമിതി ഭാരവാഹികൾ, കുടുംബയൂണിറ്റ്‌-മൈക്രോഫൈനാൻസ് യൂണിറ്റ് ഭാരവാഹികൾ എന്നിവരുടെ സംയുക്ത സമ്മേളനം നാളെ ഉച്ചക്ക് മൂന്നിന് മതുമൂല യൂണിയൻ മന്ദിര ഹാളിൽ നടക്കും. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ സ്വാഗതവും വിഷയാവതരണവും നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് പി. എം ചന്ദ്രൻ സംഘടനാ സന്ദേശം നൽകും. മേഖല കൗൺസിലർ എസ്. സാലിച്ചൻ നന്ദിയും പറയും.