പാലാ: ഇന്ന് വൃശ്ചികം ഒന്ന്; ഇനി വ്രത വിശുദ്ധിയുടെ മണ്ഡലകാലം. മീനച്ചിൽ താലൂക്കിലെ മുഴുവൻ ക്ഷേത്രങ്ങളിലും മണ്ഡലകാല പൂജകൾക്ക് ഇന്ന് തുടക്കം.
ഏഴാച്ചേരി കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ ഇന്ന് രാവിലെ 6ന് മഹാഗണപതി ഹോമം, 7 മുതൽ വിശേഷാൽ പൂജകൾ, വൈകിട്ട് 6.30ന് ദീപാരാധന, ഭജന , ഭഗവതിസേവ എന്നിവ നടക്കും. മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.
ഇടപ്പാടി ആനന്ദ ഷൺമുഖ സ്വാമി ക്ഷേത്രത്തിൽ മഹാഗണപതി ഹോമം, ഗുരുപൂജ, ഭഗവതിസേവാ എന്നിവ നടക്കും. മേൽശാന്തി സനീഷ് വൈക്കം നേതൃത്വം നൽകും.
പാലാ ളാലം മഹാദേവ ക്ഷേത്രത്തിലും അമ്പലപ്പുറത്ത് ഭഗവതീ ക്ഷേത്രത്തിലും 41 ദിവസങ്ങളിലും വിശേഷാൽ പൂജകളുണ്ട്.
കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിൽ ഇന്നു മുതൽ ശരണം വിളികൾ മുഴങ്ങും. ഇടത്താവളം പ്രവർത്തന സജ്ജമായി.
കുമ്മണ്ണൂർ നടയ്ക്കാംകുന്ന് ഭഗവതീ ക്ഷേത്രം, കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം , മഹാഗണപതി ക്ഷേത്രം, രാമപുരം നാലമ്പലങ്ങൾ, പൈക ശ്രീ ചാമുണ്ഡേശ്വരീ ക്ഷേത്രം, ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രം, അന്തീനാട് മഹാദേവ ക്ഷേത്രം, ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പയപ്പാർ ശ്രീധർമ്മശാസ്താ ക്ഷേത്രം, പൂവരണി മഹാദേവ ക്ഷേത്രം, വെള്ളിലാപ്പിള്ളി ശ്രീകാർത്യായനീ ദേവീ ക്ഷേത്രം, ശക്തീശ്വരം മഹാദേവ ക്ഷേത്രം, കൊണ്ടാട് ഗുരുദേവ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ഏഴാച്ചേരി ഒഴയ്ക്കാട്ടുകാവ് ഭഗവതി ക്ഷേത്രം, കൊണ്ടാട് ശ്രീധർമ്മ ശാസ്താ ക്ഷേത്രം എന്നിവിടങ്ങളിലും മണ്ഡലകാലത്ത് വിശേഷാൽ പൂജകൾ നടക്കും.