കോട്ടയം : എം.ജി സർവകലാശാലയിൽ 132 കോടി രൂപ ചെലവിൽ അത്യാധുനിക ലാബ് സമുച്ചയം നിർമ്മിക്കും. വൈസ് ചാൻസലർ പ്രൊഫ. സാബു തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. സർവകലാശാല കാമ്പസിലെ എല്ലാ പഠനവകുപ്പുകളിലെയും ഗവേഷണ കേന്ദ്രങ്ങളിലെയും വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്നവിധമാണ് ലാബ്. കിഫ്ബിയുമായി ബന്ധപ്പെട്ട പദ്ധതികൾ സർവകലാശാലയിൽ പൂർണമായി നടപ്പാക്കും. അടുത്ത സാമ്പത്തികവർഷത്തെ ബഡ്ജറ്റ് രേഖകൾ ഡിസംബറിൽ തന്നെ അംഗീകരിക്കുന്നതിനായ നടപടികളെടുക്കും.