കോട്ടയം : ഒറ്റയ്ക്കു താമസിക്കുന്ന സാമൂഹികമായി പിന്നാക്കം നിഷക്കുന്നവർക്ക് സുരക്ഷയും മാനസിക പിന്തുണയും നല്കുന്നതിന് കുടുംബശ്രീ നടപ്പാക്കുന്ന സ്‌നേഹിത കോളിംഗ് ബെൽ പദ്ധതി വാരാചരണത്തിന് തുടക്കമായി. ഡോ. എൻ. ജയരാജ് എം.എൽ.എ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. വാഴൂർ ഗ്രാമപഞ്ചായത്തുഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. എസ്. പുഷ്‌ക്കലാ ദേവി അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ പി.എൻ സുരേഷ് മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം മാനേജർ ഉഷാദേവി ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം ജോൺ, തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. വാരാചരത്തോടനുബന്ധിച്ച് എം.പിമാർ, എം.എൽ.എമാർ, ത്രിതലപഞ്ചായത്ത് ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ ചേർന്ന് പദ്ധതിയിൽ ഉൾപ്പെട്ടവരുടെ ഭവനങ്ങളിൽ സന്ദർശനം നടത്തും.