കോട്ടയം : വൈക്കത്തഷ്ടമി ദിവസമായ 20 ന് വൈക്കം താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. നേരത്തെ നിശ്ചയിച്ചിട്ടുളള പൊതുപരിപാടികൾ, പരീക്ഷകൾ എന്നിവയ്ക്ക് അവധി ബാധകമല്ല.