കോട്ടയം: കോർപ്പറേഷൻ ബാങ്കിലെ വനിതാ ജീവനക്കാർ അടക്കമുള്ളവരെ ആക്രമിച്ച സംഭവത്തിൽ എം.പിയും എം.എൽ.എയും അടക്കമുള്ളവർ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ (ബെഫി) പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ഇന്ത്യൻ ബാങ്കിന് മുന്നിൽ നിന്നാരംഭിച്ച പ്രകടനം കോർപ്പറേഷൻ ബേങ്ക് പരിസരത്ത് സമാപിച്ചു. പ്രകടനത്തിന് എ.സജീവ്, കെ.കെ. ബിനു, ബിനു കുമാർ, സുരേഷ്. കെ.ഡി, ശ്രീകാന്ത്. കെ, ഷോൺ എബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് നടന്ന പ്രതിഷേധ ധർണ കർഷക സംഘം ജില്ല സെക്രട്ടറി കെ.രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്‌തു. എബ്രഹാം തോമസ് (എ.കെ.ബി.ആർ.എഫ്) ഡോ. മഹേഷ് ജയൻ (എ.ഐ.ബി.ഒ.സി ) എന്നിവർ സംസാരിച്ചു. ബെഫി ജില്ലൈ പ്രസിഡന്റ് കെ.പി.ഷാ അദ്ധ്യക്ഷത വഹിച്ചു യോഗത്തിൽ ജില്ലാ സെക്രട്ടറി വി.പി.ശ്രീരാമൻ സ്വാഗതവും, കെ. ആർ. പ്രസന്നകുമാർ നന്ദിയും പറഞ്ഞു.