തോട്ടയ്ക്കാട്: ബൈക്ക് അപകടത്തിൽ പരിക്കേറ്റു ചികിത്സയിലിരിക്കേ യുവാവ് മരിച്ചു. തോട്ടക്കാട് ഇരവുചിറ കുളങ്ങര വീട്ടിൽ സുകുമാരന്റെ മകൻ കെ.എസ് സുരേഷ്(36) ആണ് മരിച്ചത്. നവംബർ മൂന്നിന് ചങ്ങനാശ്ശേരി എസ്.ബി ഹൈസ്‌കൂളിനു സമീപത്തുവച്ച് രാവിലെ ആറുമണിയോടെ ആയിരുന്നു അപകടം. തോട്ടയ്ക്കാടു നിന്നും ചങ്ങനാശേരിയിലേക്കു രാവിലെ ജോലിയ്ക്കായ് പോവുന്ന വഴി സ്‌കൂളിനു എതിർവശത്തുള്ള ഉപവഴിയിൽ നിന്നും കയറി വന്ന കാർ ബൈക്കിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉടൻ തന്നെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും ഒരാഴ്ചയ്ക്കു ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റി. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ശനിയാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു.സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.മാതാവ്: രേവമ്മ. ഭാര്യ: നീത നെടുംകുന്നം താന്നിക്കൽ കുടുംബാംഗമാണ്. മകൻ: അനികേത്. സഹോദരങ്ങൾ സുമേഷ്, സുനീഷ്