എരുമേലി : ഏരിയ നേതൃത്വം ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരം താഴ്ത്തിയതിന് പിന്നാലെ സി.പി.എം മുൻ ലോക്കൽ സെക്രട്ടറി പാർട്ടി വിട്ട് സി.പി.ഐയിൽ ചേർന്നു. 52 വർഷമായി പാർട്ടി അംഗവും 27 വർഷക്കാലം എരുമേലി ലോക്കൽ സെക്രട്ടറി സ്ഥാനവും വഹിച്ച ടി.പി. തൊമ്മി ആണ് രാജി വച്ചെന്ന് അറിയിച്ചത് . ഇനി സി.പി.ഐയിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് ടി.പി തൊമ്മി പറഞ്ഞു.