പൊൻകുന്നം: ജനമൈത്രി പൊലീസ് വിവിധ സംഘടനകളുടെ സഹകരണത്തോടെ ശബരിമല തീർത്ഥാടകർക്കായി ഇൻഫർമേഷൻ സെന്റർ തുറക്കും. പൊൻകുന്നം പൊലീസ് സ്റ്റേഷന് മുൻവശമുള്ള കേന്ദ്രത്തിൽ തീർത്ഥാടകർക്ക് സൗജന്യ ചുക്കുകാപ്പി വിതരണമുണ്ട്. ഇന്ന് വൈകീട്ട് ആറിന് ഡോ.എൻ.ജയരാജ് എം.എൽ.എ.ഉദ്ഘാടനം ചെയ്യും. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീധർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു മുഖ്യപ്രഭാഷണം നടത്തും.