പൊൻകുന്നം പുതിയകാവ് ദേവിക്ഷേത്രത്തിൽ തീർത്ഥാടക സേവനകേന്ദ്രത്തിന് തുടക്കമാകും. ചിറക്കടവ് മഹാദേവക്ഷേത്രത്തിലും തീർത്ഥാടകർക്ക് സേവനമൊരുക്കും. ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രത്തിൽ തീർത്ഥാടക സേവനകേന്ദ്രമുണ്ട്. ചെറുവള്ളി ദേവിക്ഷേത്രം, തെക്കേത്തുകവല താന്നുവേലിൽ ക്ഷേത്രം, വാഴൂർ വെട്ടിക്കാട്ട് ശാസ്താക്ഷേത്രം, കൊടുങ്ങൂർ ദേവിക്ഷേത്രം, ഇളമ്പള്ളി ശാസ്താക്ഷേത്രം, ആനിക്കാട് ഭഗവതിക്ഷേത്രം, ആനിക്കാട് വട്ടകക്കാവ് ഭഗവതിക്ഷേത്രം, തെക്കുംതല ഭഗവതിക്ഷേത്രം, കിഴക്കടമ്പ് മഹാദേവക്ഷേത്രം, ആനിക്കാട് ശങ്കരനാരായണ മൂർത്തിക്ഷേത്രം, ആനിക്കാട് മൂഴയിൽ ശങ്കരനാരായണക്ഷേത്രം, ഇളങ്ങുളം ശാസ്താക്ഷേത്രം, ഇളങ്ങുളം മുത്താരമ്മൻ കോവിൽ, പനമറ്റം ഭഗവതിക്ഷേത്രം, എലിക്കുളം ഭഗവതിക്ഷേത്രം, ഉരുളികുന്നം ഐശ്വര്യഗന്ധർവ്വസ്വാമി ഭദ്രകാളിക്ഷേത്രം, പൊൻകുന്നം എസ്.എൻ.ഡി.പി.യോഗം ഗുരുദേവക്ഷേത്രം എന്നിവിടങ്ങളിലും മണ്ഡല ഉത്സവം നടക്കും.
എസ്.എൻ.ഡി.പി യോഗം 54-ാം നമ്പർ ചിറക്കടവ് ശാഖയിൽ മണ്ഡല ഭജനയ്ക്ക് ഇന്ന് വൈകിട്ട് ആറിന് ക്ഷേത്രം മേൽശാന്തിമാരായ നിഖിൽ, സുമേഷ് എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ തുടക്കമാകും. ഹൈറേഞ്ച് യൂണിയൻ വൈസ് പ്രസിഡന്റ് ലാലിറ്റ് എസ് തകടിയേലും, യൂണിയൻ സെക്രട്ടറി അഡ്വ. പി. ജീരാജും ഭദ്രദീപം കൊളുത്തും. യോഗത്തിൽ യൂണിയൻ കൗൺസിലർ രാജേഷ് കറ്റുവെട്ടിയിൽ, ശാഖ പ്രസിഡന്റ് പി. വി. ദാസ് ഗൗരിശങ്കരം, വൈസ് പ്രസിഡന്റ് പി കെ. ഗോപാലകൃഷ്ണൻ, പി. ആർ. രാജൻ പാലയ്ക്കൽ, ലാലു ചിറ്റേടത്തുകുന്നേൽ, സിജു മതിയത്ത് സിജിമോൻകുറ്റുവേലിൽ, ശശി ഇലവുങ്കുഴി, കമലരവി ഈട്ടുങ്കൽ, വനിതാ സംഘം വൈസ് പ്രസിഡന്റ് ബിനുരവീന്ദ്രൻ പുത്തൻപുരയ്ക്കൽ, സെക്രട്ടറി മോനിഷ ജിനു എന്നിവർ നേതൃത്വം നൽകും.