മാന്നാനം: എസ്.എൻ.ഡി.പിയോഗം മാന്നാനം ശാഖയിലെ ആർ.ശങ്കർ സ്മാരക കുടുംബയോഗം ഇന്ന് 1.30 ന് അമലഗിരി ഓലപ്പുരയ്ക്കൽ പവിത്രന്റെ വസതിയിൽ നടക്കും. ശാഖാ പ്രസിഡന്റ് കെ.സജീവ്കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. കുടുംബയോഗം കൺവീനർ പി.പി സന്തോഷ്‌കുമാർ അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി എൻ.കെ മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തും. സാബു കൊട്ടാരത്തുകുഴി, എം.കെ ചന്ദ്രൻ, ഷീലാ സാബു, ശാന്തമ്മ കൃഷ്ണൻ, പി.വി മോഹനൻ, സുനി വിജയൻ, സുധീർ, കെ.ജി പ്രസാദ്, രാജൻ കല്ലുവേലിൽ, പി.ഇ തങ്കപ്പൻ, രാജൻ ബാബു എന്നിവർ പ്രസംഗിക്കും.