ചങ്ങനാശേരി: എ.കെ.എം സ്‌കൂളിൽ നടക്കുന്ന കരാട്ടെ ചാമ്പ്യൻഷിപ്പ് ഔദ്യോഗിക മത്സരമല്ലെന്ന് കേരള സ്‌റ്റേറ്റ് കരാട്ടെ അസോസിയേഷൻ അറിയിച്ചു. ജില്ലാ ചാമ്പ്യൻഷിപ്പും സംസ്ഥാന ചാമ്പ്യൻഷിപ്പും നേരത്തെ തന്നെ നടന്നതാണ്. അംഗീകൃത സംഘടനയായ ജില്ലാ ഡിസ്ട്രിക്ട് സ്‌പോർട്‌സ് കരാട്ടെ ഡോ അസോസിയേഷനിലെ അംഗങ്ങൾ ആരും പങ്കെടുക്കരുതെന്ന് അസോസിയേഷൻ അറിയിച്ചു.