ചിറക്കടവ്: മഹാദേവക്ഷേത്രത്തിൽ അഷ്ടമി ഉത്സവം ഇന്ന് തുടങ്ങും. രാത്രി 7.30ന് ഹിഡുബൻപൂജ. നാളെ രാവിലെ ഒൻപതിന് ചെറുവള്ളി ദേവിക്ഷേത്രം, തെക്കേത്തുകവല താന്നുവേലിൽ ശാസ്താക്ഷേത്രം എന്നിവിടങ്ങളിലേക്ക് കാവടി ദർശന ഘോഷയാത്ര, ചൊവ്വാഴ്ച രാവിലെ 9ന് പൊൻകുന്നം പുതിയകാവ്, ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രം എന്നിവിടങ്ങളിലേക്ക് കാവടിദർശന ഘോഷയാത്ര, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 7ന് നൃത്തം, 9ന് കാവടിവിളക്ക്. ബുധനാഴ്ച പുലർച്ചെ 3.30ന് അഷ്ടമിദർശനം, 5.30ന് ഉഷക്കാവടി അഭിഷേകം, 9ന് ഭജൻസ്, 10.30ന് മഹാപ്രസാദമൂട്ട്, 11ന് കാവടിയാട്ടം, രാത്രി 8ന് അഷ്ടമിവിളക്ക്.