ഇളങ്ങുളം: മണ്ഡല ഉത്സവത്തിന് തുടക്കം കുറിച്ച് ഇളങ്ങുളം ശാസ്താക്ഷേത്രത്തിൽ ഇന്ന് 11ന് കരിക്കേറ് വഴിപാട് നടത്തും. ശബരിമല വനാന്തരത്തിലെ മലദൈവങ്ങളെ വിളിച്ചുചൊല്ലി പ്രാർഥനയോടെയാണ് കരിക്കേറ് വഴിപാട്. കിഴക്കേനടയിലെ തലപ്പാറ, ചക്കിപ്പാറ മലദൈവപ്രതിഷ്ഠകൾക്കു മുൻപിലാണ് കരിക്കേറ് നടത്തുന്നത്. മൂഴിക്കൽ ശ്രീധരൻ കാർമികത്വം വഹിക്കും.