കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് വർണാഭമായ തുടക്കം. കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ നിന്നുമാരംഭിച്ച സാംസ്‌കാരിക ഘോഷയാത്രയ്ക്ക് ബ്ലോക്ക് പഞ്ചായത്തംഗങ്ങളും വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും നേതൃത്വം നൽകി. സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ കേരളോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ആകർഷണീയമായ രീതിയിൽ ഘോഷയാത്രയിൽ അണിനിരന്നവർക്ക് ട്രോഫികൾ വിതരണം ചെയ്തു മണിമല ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം നേടി
തുടർന്ന് ബ്ലോക്ക് പഞ്ചായത്തിന്റെ വജ്രജൂബിലി ഫെലോഷിപ്പ് നേടിയ തുടി നാട്ടുകൂട്ടം കലാകാരന്മാർ അവതരിപ്പിച്ച നാടൻപാട്ട് അരങ്ങേറി .