k

വൈക്കം: മഹാദേവ ക്ഷേത്രത്തിലെ കളിയരങ്ങുണർന്നു. അഷ്ടമിയുടെ എട്ട്, ഒൻപത് ദിനങ്ങളിലാണ് കഥകളി നടക്കുക. നളചരിതം രണ്ടാം ദിവസം, ദക്ഷയാഗം, ബാലി വധം, കിരാതം എന്നീ കഥകളാണ് അരങ്ങേറിയത്. കലാമണ്ഡലം ക്വഷ്ണകുമാർ, ആർ.എൽ.വി ശങ്കരൻ കുട്ടി, കലാമണ്ഡലം മുകുന്ദൻ, പള്ളിപ്പുറം സുനിൽ, കലാമണ്ഡലം ഹരിഷ് മനയത്താറ്റ്, കലാമണ്ഡലം വിനീത് തുടങ്ങിയവരാണ് അരങ്ങിൽ.