വൈക്കം: സത്യസായി ബാബയുടെ 94ാം ജയന്തിയാഘോഷങ്ങളുടെ ഭാഗമായി വൈക്കം സത്യസായി സേവാ സമിതി നടത്തുന്ന സത്യസായി സംഗീതോത്സവം ഇന്ന് ആരംഭിക്കും. തെക്കേനട സമിതി മന്ദിരത്തിലാണ് സംഗീതോത്സവം നടക്കുന്നത്. ഇന്ന് വൈകീട്ട് അഞ്ചിന് മൈസൂർ നാഗരാജും ഡോ. മൈസൂർ മഞ്ചുനാഥും ചേർന്ന് സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. സത്യസായി സേവാ സംഘടന ജില്ലാ പ്രസിഡന്റ് ടി.എൻ.വിശ്വനാഥൻ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് വയലിൻ കച്ചേരി.
19ന് വൈകീട്ട് 5.30ന് സുശാന്ത് കെ.സോമസുന്ദരത്തിന്റെ ഹിന്ദുസ്ഥാനി സംഗീതസദസ്, 20ന് വൈകീട്ട് 6.30ന് വൈക്കം വിജയലക്ഷ്മിയുടെ സംഗീതസദസ്, 21ന് വൈകീട്ട് 6.30ന് ടോമി തോമസിന്റെ സംഗീതസദസ്, 22ന് വൈകീട്ട് 6.30ന് മാൻഡോലിൻ കച്ചേരി, 23ന് രാവിലെ 9.30ന് വെച്ചൂർ ശങ്കറിന്റെ സംഗീതസദസ്, 10.30ന് കേരളത്തിലെ പ്രമുഖ കലാകാരൻ ചേർന്ന് ത്യാഗരാജ പഞ്ചരത്‌ന കീർത്തനാലാപനം അവതരിപ്പിക്കും, 1.30ന് എസ്.ഗായത്രി, എസ്.വൈദ്യനാഥൻ എന്നിവരുടെ വയലിൻ കച്ചേരി, 4.30ന് ഡോ.അരുണശ്രീയുടെ ഹിന്ദുസ്ഥാനി സംഗീതസദസ്. 5.30ന് പ്രത്യേക ജന്മദിന സംഗീത പരിപാടി ഝൂലയോടെ സംഗീതോത്സവം സമാപിക്കും..