a

വൈക്കം: പ്രത്യക്ഷ ഗണപതിക്കായി മഹാദേവ ക്ഷേത്രത്തിൽ ഗജപൂജ നടത്തി. പുതുപ്പള്ളി സാധു എന്ന ഗജവീരനെയാണ് ഇത്തവണ ഗജപൂജയ്ക്കായി തിരഞ്ഞെടുത്തത്. തന്ത്രി കിഴക്കിനിയേടത്ത് മേക്കാട് ചെറിയ നാരായണൻ നമ്പൂതിരി ഗജപൂജയ്ക്ക് കാർമികത്വം വഹിച്ചു. മേൽശാന്തിമാരായ ശ്രീധരൻ നമ്പൂതിരി, അനൂപ് നമ്പൂതിരി, കീഴ്ശാന്തിമാരായ മേലേടം രാമൻ നമ്പൂതിരി, ആഴാട് നാരായണൻ നമ്പൂതിരി, എറാഞ്ചേരി ദേവനാരായണൻ നമ്പൂതിരി എന്നിവർ സഹകാർമികരായി. തെക്കേനട ആന സ്‌നേഹി സംഘമാണ് ഗജപൂജ ഒരുക്കിയത്.