c

വൈക്കം: വൈക്കത്തഷ്ടമിയുടെ ഭാഗമായി ഒൻപതാം നാളിൽ നടന്ന ആനച്ചമയങ്ങളുടെ പ്രദർശനം കാണാൻ ജനത്തിരക്കേറി. തൃശൂർ പൂരത്തിന് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾ ഉപയോഗിക്കുന്ന ആനച്ചമയങ്ങളാണ് പ്രദർശിപ്പിച്ചത്. വ്യാഘ്രപാദത്തറയ്ക്ക് സമീപത്തെ ആനക്കൊട്ടിലിലായിരുന്നു പ്രദർശനം. വിവിധ രീതിയിലുള്ള തലേക്കെട്ടുകൾ, വർണ്ണക്കുട, മുത്തുക്കുട, കണ്ഠമണി, പള്ള മണി, പാദസരം, വെൺചാമരം, ആലവട്ടം, കച്ച, കയർ തുടങ്ങിയവയാണ് പ്രദർശിപ്പിച്ചത്. ഈ ചമയങ്ങളാണ് അഷ്ടമി ഉത്സവത്തിനും ഉപയോഗിക്കുന്നത്. വൈക്കം തെക്കേനട ആന സ്‌നേഹിസംഘം ആറു വർഷമായി ക്ഷേത്രത്തിൽ ആനച്ചമയ പ്രദർശനം ഒരുക്കി വരുന്നു.