boat

കോട്ടയം: കോടികൾ മുടക്കി നവീകരിച്ച ശേഷവും രണ്ടു വർഷത്തിലേറെയായി പൂട്ടിയിട്ടിരുന്ന കച്ചേരിക്കടവ് ബോട്ട് ജെട്ടിയുമായി ബന്ധപ്പെട്ട ടൂറിസം പദ്ധതി ഡിസംബർ ആദ്യം യാഥാർത്ഥ്യമാകും. കൊടുരാറിൽ കോടിമത മുതൽ കച്ചേരിക്കടവ് പഴയ ബോട്ട് ജെട്ടി വരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മണ്ണും ചെളിയും നിറഞ്ഞ് കിടന്ന കച്ചേരിക്കടവ് കനാൽ പൂർണമായും വൃത്തിയാക്കി. ജലഗതാഗതവകുപ്പിന്റെ യാത്രാബോട്ടുകളും പഴയ കച്ചേരിക്കടവ് ബോട്ട് ജെട്ടിയിലേക്ക് എത്തിക്കും.

അടഞ്ഞുകിടന്നതിനാൽ പൂന്തോട്ടവും പാർക്കിലെ കളി ഉപകരണങ്ങളും നശിച്ച നിലയിലാണ്. ഇവയും നടപ്പാതക്ക് സമീപമുള്ള അലങ്കാരവിളക്കുകളും നന്നാക്കേണ്ടതുണ്ട്. പദ്ധതിക്കായി ആറുകോടി വിനോദസഞ്ചാര വകുപ്പും രണ്ടുകോടി ജലഗതാഗതവകുപ്പുമാണ് ചെലവഴിച്ചത്.

സൗകര്യങ്ങൾ

 കോടിമത മുതൽ കച്ചേരിക്കടവ് വരെ വോക്ക് വേ

 ജലപാതയിലൂടെ ശിക്കാരിവള്ളത്തിൽ സഞ്ചരിക്കാം

 വിനോദത്തിനും ഭക്ഷണത്തിനും ക്രമീകരണം

 മിനി പാർക്ക്, ശൗചാലയം, ഫ്‌ളോട്ടിംഗ് ബ്രിഡ്ജ്

ചെലവ്

8

കോടി

രണ്ടുകോടി മുടക്കിയാണ് ടൂറിസ്റ്റ് ബോട്ടുകൾക്കും യാത്രാബോട്ടുകൾക്കും കടന്നുവരാനായി കനാലിലെ ചെളിയും മണ്ണും നീക്കാൻ ചെലവിട്ടത്. ഡി.ടി.പി.സിയുടെ ചുമതലയിൽ നടക്കുന്ന വാട്ടർ ടൂറിസത്തിന്റെ പരാമവധി ആനുകുല്യം മുതലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

‌സെക്രട്ടറി, ഡി.ടി.പി.സി