snd

പാലാ : കേരളകൗമുദി ലേഖകൻ സുനിൽ പാലായ്ക്ക് എസ്.എൻ.ഡി.പി യോഗം 753-ാം നമ്പർ പാലാ ടൗൺ ശാഖയിൽ സ്വീകരണം നൽകി. പാലാ നഗരസഭാ വക ചിൽഡ്രൻസ് പാർക്കിന് മഹാകവി കുമാരനാശാന്റെ പേരിടുന്ന കാര്യത്തിൽ നടത്തിയ ഇടപെടലുകളെ മാനിച്ചാണ് സ്വീകരണമൊരുക്കിയത്. ശാഖാ ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ പ്രസിഡന്റ് പി.ജി. അനിൽകുമാർ സുനിൽ പാലായ്ക്ക് പുരസ്‌കാരം സമ്മാനിച്ചു.

മികച്ച സേവനത്തിന് പാലാ ജനമൈത്രി പൊലീസ് സി.ആർ.ഒയും എ.എസ്.ഐയുമായ ബിനോയ് തോമസിന്

ശാഖാ വക പുരസ്‌കാരം ശാഖാ വൈസ് പ്രസിഡന്റ് പി.ആർ.നാരായണൻകുട്ടി അരുൺ നിവാസ് സമ്മാനിച്ചു. മദ്യവും മയക്കുമരുന്നും പോലെ കുടുംബബന്ധങ്ങളെ തകർത്തെറിയുന്ന, അവിശുദ്ധ കൂട്ടുകെട്ടുകൾ യഥേഷ്ടം നടത്താനുള്ള വഴിയായി മൊബൈൽ ഫോണുകൾ മാറുകയാണെന്നും പുതുതലമുറയ്ക്ക് മാർഗ നിർദ്ദേശം നൽകാൻ 'നന്മ വഴി ഞങ്ങൾക്ക് നല്ല വഴി 'പദ്ധതി ആരംഭിക്കുമെന്നും ബിനോയ് പറഞ്ഞു.

ശാഖാ സെക്രട്ടറി ബിന്ദു മനത്താനത്ത്, വൈസ് പ്രസിഡന്റ് പി.ആർ.നാരായണൻ കുട്ടി അരുൺ നിവാസ്, പാലാ ജനമൈത്രി പൊലീസ് സി.ആർ.ഒ ബിനോയി തോമസ്, കേരളകൗമുദി അസി. സർക്കുലേഷൻ മാനേജർ എ.ആർ. ലെനിൻമോൻ, ശാഖാ നേതാക്കളായ കെ.ആർ.സൂരജ് പാലാ കെ.ഗോപി, കെ.കെ.നാരായണൻ, ലാലു വടക്കൻ പറമ്പിൽ, ബിജു വെള്ളാപ്പാട്, സതീശൻ തറപ്പേൽ പറമ്പിൽ സുകുമാരൻ കുഴിവേലിൽ, മിനി വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു. സുനിൽ പാലാ മറുപടി പ്രസംഗം നടത്തി.