തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 221-ാം നമ്പർ അടിയം ശാഖയുടെ ഡോ. പല്പു സ്മാരക കുടുംബയൂണിറ്റിന്റെ വാർഷികവും കുടുംബസംഗമവും യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സുരേഷ് തുണ്ടത്തിൽ, സെക്രട്ടറി വിജയൻ പാറയിൽ, കുഞ്ഞുമോൻ കൊച്ചുപുരയിൽ, വി.കെ. രഘുവരൻ, അജീഷ് കാലായിൽ, മഞ്ചു സജി, വി.എസ്. രാജേന്ദ്രൻ, അജിത്കുമാർ വി.ആർ, ഷീനാ സുനിൽ എന്നിവർ സംസാരിച്ചു.