രാമപുരം : പാലാ - രാമപുരം - കൂത്താട്ടുകുളം റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത് നൂറുകണക്കിന് ശബരിമല തീർത്ഥാടകരെ ദുരിതത്തിലാക്കുന്നു. ദിനംപ്രതി നിരവധി തീർത്ഥാടക വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. പുല്ലും കാട്ടുചെടികളും റോഡിലേയ്ക്ക് വളർന്നു നിൽക്കുന്നതിനാൽ പലസ്ഥലത്തും വാഹ്നങ്ങൾക്ക് സൈഡ് കൊടുക്കാൻ പോലും സാധിക്കുന്നില്ല. ഇവിടെ

വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും നിത്യസംഭവമാണ്.

രാമപുരം അമ്പലം ജംഗ്ഷനിൽ നിന്നു വളക്കാട്ടുകുന്ന് വഴി എളുപ്പത്തിൽ ചക്കാമ്പുഴയിലെത്താം. വഴി അറിയില്ലാത്തവർ ഗൂഗിൾ മാപ്പ് നോക്കി വരുമ്പോൾ കുത്തുകയറ്റവും പുല്ലും വളർന്നു നിൽക്കുന്നതു മൂലം അപകടത്തിൽപ്പെടും. കഴിഞ്ഞ മണ്ഡലകാലത്ത് അയ്യപ്പഭക്തരുടെ വാഹനം ചക്കാമ്പുഴ ജംഗ്ഷന് സമീപം പൊലീസ് വാനിൽ ഇടിച്ച് രണ്ടുപേർ മരിച്ചിരുന്നു. ഈ സ്ഥലത്ത് ഇടിഞ്ഞ് പൊളിയാറായ കെട്ടിടം റോഡ് പുറംപോക്കിൽ ഇരിക്കുന്നത് മാറ്റാൻ അധികൃതർ തയ്യാറായിട്ടില്ല. നിരവധി അയ്യപ്പ ഭക്തർ കാൽനടയാത്രയായി വരുന്ന വളക്കാട്ടുകുന്ന് റോഡിൽ വഴിവിളക്കുകളും തെളിയുന്നില്ല.

പുല്ല് വളർന്ന് നിൽക്കുന്നത്

ചക്കാമ്പുഴ നിരപ്പ്

 കൊന്നക്കവളവ്

ചക്കാമ്പുഴ ലക്ഷംവീട് കോളനി വാതിൽ

വെള്ളപ്പുര വോളിബോൾ കോർട്ടിന് സമീപം

താമരക്കാട് എസ്.എൻ.ഡി.പി അമ്പലപ്പടി

കൂടത്തിനാൽ വളവ്

കൊല്ലപ്പടി, മംഗലത്തുതാഴത്തിന് സമീപം