കോട്ടയം: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് യൂണിയൻ സമിതിയുടെ ആഭിമുഖ്യത്തിൽ രണ്ട് ദിവസങ്ങളിലായി നടത്തിയ കോട്ടയം യൂത്ത് ക്രിക്കറ്റ് ലീഗ് ഫൈനൽ മത്സരത്തിൽ മാന്നാനം കിംഗ്‌സ് ഇലവനെ 27 റൺസിന് പരാജയപ്പെടുത്തി പള്ളം എസ്.എൻ. ബോയ്‌സ് വിജയികളായി. പള്ളം എസ്.എൻ. ബോയ്സിലെ ഉണ്ണിക്കുട്ടനാണ് മാൻ ഓഫ് ദ ടൂർണമെന്റ്. മാൻ ഓഫ് ദ മാച്ചും, ടൂർണമെന്റിലെ ബെസ്റ്റ് ബാറ്റ്‌സ്മാനും ഉണ്ണിക്കുട്ടനാണ്. കിംഗ്സ് ഇലവന്റെ അരുണാണ് മികച്ച ബൗളർ.
സമാപനസമ്മേളനം എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആർ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.എം. ശശി, മുനിസിപ്പൽ കൗൺസിലർ റിജേഷ് സി. ബ്രീസ് വില്ലാ, യൂണിയൻ കൗൺസിലർമാരായ ശിവജി ബാബു, സഞ്ജീവ് കുമാർ സജീഷ് മണലേൽ, ധനീഷ് കുമാർ എന്നിവർ സമ്മാനവിതരണം നിർവഹിച്ചു. യോഗത്തിൽ യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ലിനീഷ് ടി.ആക്കളം, വൈസ് പ്രസിഡന്റ് ശ്രീദേവ് കെ. ദാസ്, സെക്രട്ടറി സുമോദ് ചെങ്ങളം, യൂജീഷ് ഗോപി, ഷെൻസ് സഹദേവൻ, സനോജ്, ജിനോ ഷാജി, അനന്തൻ, അതുൽ, സജീവ് കോയിത്തറ, അരുൺ എന്നിവർ സംസാരിച്ചു.