പാലാ : ഗുരുസേവാവെൽഫെയർ സൊസൈറ്റിയുടെ പ്രഥമ പുരസ്‌കാര സമർപ്പണവും ഭക്ഷ്യോത്പന്നങ്ങളുടെ വിതരണോദ്ഘാടനവും അരുണാപുരം ഗവ.റസ്റ്റ്ഹൗസിൽ നടന്നു. അവാർഡ് ദാനവും,ഭക്ഷ്യോത്പന്നങ്ങളുടെ വിതരണോദ്ഘാടനവും മാണി.സി.കാപ്പൻ എം.എൽ.എ നിർവഹിച്ചു. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ലക്ചറർ ഡോ.എസ്.ജയമേൾ പ്രഥമ പുരസ്‌കാരവും ഏറ്റുവാങ്ങി. ഭക്ഷ്യോത്പന്നങ്ങൾ പാലാ നഗരസഭ ചെയർപേഴ്‌സൺ ബിജി ജോജോ ഏറ്റുവാങ്ങി. ഗുരുദേവ വെൽഫെയർ സൊസൈറ്റി ചെയർമാൻ സത്യൻ പന്തത്തല അദ്ധ്യക്ഷത വഹിച്ചു. മുത്തോലി ഗ്രാമപഞ്ചായത്തംഗം രഞ്ജിത്ത് ജി.മീനാഭവൻ, ഡോ.എസ്.ജയമോൾ, ഗുരുദേവ വെൽഫെയർ സൊസൈറ്റി ജനറൽ സെക്രട്ടറി കെ.ടി.ഗംഗാധരൻ, സുജാത സത്യൻ, കെ.എസ്.രാജഗോപാലൻ എന്നിവർ സംസാരിച്ചു.