അടിമാലി: അടിമാലിയിലെ സ്വകാര്യ ആശുപത്രിയുടെ പരസ്യബോർഡിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രി ഏഴരയോടെ അടിമാലി മോര്‍ണിങ്ങ് സ്റ്റാര്‍ ആശുപത്രിയുടെ പരസ്യ ബോര്‍ഡിനാണ് തീപിടിച്ചത്. തീപിടുത്തം കണ്ട് രോഗികള്‍ ആശുപത്രിയിൽ നിന്ന് പുറത്തേക്കോടി. ഉടൻ തന്നെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചതിനാൽ ആശുപത്രിയിലേക്ക് തീ പടർന്നില്ല. ഷോർട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന.