കുരുവിക്കൂട് : കുട്ടികളിൽ കാർഷികാഭിരുചി വളർത്തുന്നതിന് കൃഷിഭവന്റെ സഹകരണത്തോടെ എലിക്കുളം നാട്ടുചന്ത പ്രവർത്തകർ കുരുവിക്കൂട് എസ്.ഡി.എൽ.പി സ്‌കൂളിൽ പച്ചക്കറിത്തോട്ടമൊരുക്കുന്നു. ഇന്ന് രാവിലെ 10 ന് പൊൻകുന്നം സി.ഐ വി.കെ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലാദേവി അദ്ധ്യക്ഷത വഹിക്കും. സ്‌കൂൾ മാനേജർ ഇ.ആർ.സുശീലൻ പണിക്കർ മുഖ്യപ്രഭാഷണം നടത്തും.