പൊൻകുന്നം: ജാക്ക്ഫ്രൂട്ട് പ്രെമോഷൻ ഫെഡറേഷന്റെ ചക്കമഹോത്സവം പൊൻകുന്നത്ത് തുടങ്ങി. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീധർ ഉദ്ഘാടനം നിർവഹിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ബാലഗോപാലൻ നായർ, പഞ്ചായത്തംഗം ബിന്ദുസന്തോഷ്, ഫെഡറേഷൻ പ്രസിഡന്റ് വിജയകുമാർ അടൂർ, കോ-ഓർഡിനേറ്റർ ബൈജു ചാലക്കുടി തുടങ്ങിയവർ പ്രസംഗിച്ചു. പൊൻകുന്നം സഹകരണബാങ്കിന് സമീപം ഇറോസ് ബിൽഡിംഗിൽ ഡിസംബർ 2 വരെയാണ് മേള. ചക്ക കൊണ്ടുള്ള ഐസ്‌ക്രീം, ഹൽവ, അച്ചാർ, പുട്ടുപൊടി, ചക്കവരട്ടിയത്, ഉപ്പേരി ,ഒന്നരവർഷം കൊണ്ട് കായ്ക്കുന്ന പ്ലാവിൻതൈകളും ലഭ്യമാണ്.