d

ആർപ്പൂക്കര വടക്കുംഭാഗം :എസ്.എൻ.ഡി.പി യോഗം 3502-ാം നമ്പർ ആർപ്പൂക്കര വടക്കുംഭാഗം വില്ലൂന്നി ശാഖയിലെ ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തിൽ ധ്വജ പ്രതിഷ്ഠക്കുള്ള സ്ഥാനനിർണയം നടത്തി. ക്ഷേത്രസ്ഥപതി ഇടിഞ്ഞില്ലം ഈശ്വരൻ നമ്പൂതിരിയുടെയും ക്ഷേത്രം തന്ത്രി വടയാർ സുമോദ് തന്ത്രിയുടെയും മേൽശാന്തി ശംഭു ശാന്തിയുടെയും മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ചടങ്ങുകൾക്കു യൂണിയൻ സെക്രട്ടറി ആർ. രാജീവ്, വനിതാസംഘം പ്രസിഡന്റ് ഇന്ദിര രാജപ്പൻ എന്നിവർ പങ്കെടുത്തു. പൂർണമായും പിത്തളയിലാണ് ധ്വജം നിർമ്മിക്കുന്നതെന്ന് പ്രസിഡന്റ് ജിജിമോൻ ഇല്ലിച്ചിറ, സെക്രട്ടറി ദേവദാസ് കുന്നേൽ എന്നിവർ അറിയിച്ചു