കോട്ടയം: തൃശുർ മുണ്ടശേരി സ്മാരകസമിതിയുടെയും സി.എം.എസ്.ൃ കോളജ് മലയാളവിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ നാളെ രാവിലെ 10ന് ജോസഫ് ഫെൻഹാളിൽ നടക്കും. സാഹിത്യം വിദ്യാഭ്യാസം എന്നീ മേഖലകളിൽ മുണ്ടശേരിയുുടെ സംഭാവനകളെ അടിസ്ഥാനമാക്കിയാണു സെമിനാർ സംഘടിപ്പിക്കുന്നത്.. മുൻ നാട്ടിക എസ്.എൻ. കോളജ് പ്രിൻസിപ്പൽ തോളുർ ശശിധരൻ ഉദ്ഘാടനം ചെയ്യും. സി.എം.എസ്. കോളജ് പ്രിൻസിപ്പൽ ഡോ. റോയ് സാം ഡാനിയേൽ അദ്ധ്യക്ഷത വഹിക്കും. ഡോ. ഷൊർണൂർ കാർത്തികേയൻ, ടി.ആർ. സുരേഷ്, എടത്ര ജയൻ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കുമെന്ന് മലയാള വിഭാഗം അദ്ധ്യക്ഷ മിനി മറിയം സഖറിയ അറിയിച്ചു.