എരുമേലി : പുണ്യം പൂങ്കാവനം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്ര നിർവഹിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് നൈനാർ ജുമാ മസ്ജിദ് ഓഡിറ്റോറിയത്തിൽ നടക്കുന്ന മതമൈത്രി സമ്മേളനത്തിലാണ് ഉദ്ഘാടനം. സംസ്ഥാന നോഡൽ ഓഫീസർ ഐ.ജി പി.വിജയൻ, കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാർ മാത്യു അറയ്ക്കൽ, അമ്പലപ്പുഴ പേട്ടതുള്ളൽ സംഘത്തിന്റെ സമൂഹ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർ, എരമേലി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അഡ്വ.പി.എച്ച്.ഷാജഹാൻ എന്നിവർ പങ്കെടുക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിക്കും.