അടിമാലി: എസ്.എൻ.ഡി.പി യോഗം അടിമാലി യൂണിയന്റെ കീഴിലെ അടിമാലി ശാഖ വിഭജിച്ച് രൂപീകരിച്ച അടിമാലി ഈസ്റ്റ് ശാഖാ ഓഫീസ് ഉദ്ഘാടനം ചെയ്തു. അടിമാലി ശാഖാ മുൻ പ്രസിഡന്റ് വിജയൻ തറനിലം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സുനു രാമകൃഷ്ണൻ, യൂണിയൻ വൈസ് പ്രസിഡന്റ് പ്രതീഷ് പ്രഭ, അടിമാലി ഈസ്റ്റ് ചെയർമാൻ വിജയൻ ചെറുകുഴി, വൈസ് ചെയർമാൻ ബാബു പാച്ചോലി, കൺവീനർ തങ്കച്ചൻ മറ്റ്നായിൽ, ചാരിറ്റബിൾ സൊസൈറ്റി വൈസ് പ്രസിഡന്റ് സന്തോഷ് പാൽക്കോ എന്നിവർ സംസാരിച്ചു.