ചങ്ങനാശേരി: കെ.എസ്.കെ.ടി.യു ചങ്ങനാശേരി ഏരിയാ സമ്മേളനം പി ജെ ശാമുവേൽ നഗറിൽ (ഇടപ്പള്ളി സാംസ്‌കാരിക നിലയത്തിൽ) നടന്നു. യൂണിയൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ. രതീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി.എ അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു. പി.കെ. രവീന്ദ്രൻ സ്വാഗതം പറഞ്ഞു. റെയ്ച്ചൽ കുഞ്ഞുമോൻ രക്തസാക്ഷി പ്രമേയവും, ബാബു പാറയിൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടി ജി. സുഗതൻ പ്രവർത്തന റിപ്പോർട്ടും, ജില്ലാ സെക്രട്ടറി പി. എം തങ്കപ്പൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എ.വി റസൽ, സി.പി.എം ഏരിയാ സെക്രട്ടറി കെ. സി ജോസഫ്, ടി. എസ് നിസ്തർ തുടങ്ങിയവർ പങ്കെടുത്തു.
ഭാരവാഹികളായി ബാബു പറയിൽ (പ്രസിഡന്റ്), കെ.എൻ പീതാംബരൻ, വത്സമ്മ ശിവൻകുട്ടി, (വൈസ് പ്രസിഡന്റുമാർ), ജി. സുഗതൻ ( സെക്രട്ടറി) സി. പി പാപ്പി (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.