വൈക്കം: വൈക്കത്തഷ്ടമി ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്ന ഭക്തജനങ്ങൾക്കായി വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം മെർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ക്ഷേത്രമതിൽക്കകത്ത് സംഭാരവിതരണം തുടങ്ങി. യോഗം സർക്കിൾ ഇൻസ്‌പെക്ടർ എസ്. പ്രദീപ് ഉദ്ഘാടനം ചെയ്തു. 9, 10, 11, 12 ഉത്സവദിവസങ്ങളിലാണ് തെക്കേഗോപുര നടയ്ക്ക് സമീപം സംഭാരവിതരണം നടത്തുന്നത്. വിതരണം വ്യാപാരിവ്യവസായി ഏകോപനസമിതി പ്രസിഡന്റ് പി.ശിവദാസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം. ആർ. റെജി, ട്രഷറർ പി. കെ. ജോൺ, കെ. ശിവപ്രസാദ്, ജോർജ് കൂടല്ലി, എം. ജി. ബാലചന്ദ്രൻ, സാജുദ്ദീൻ, എന്നിവർ പങ്കെടുത്തു.