കാഞ്ഞിരപ്പള്ളി : ദേശീയപാത 183ൽ കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷനു സമീപം ശബരിമല തീർത്ഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് 10 തീർത്ഥാടകർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. ശബരിമല ദർശനം കഴിഞ്ഞു വന്ന പോണ്ടിച്ചേരി സംഘത്തിന്റെ ബസ് ശബരിമലയിലേക്ക് പോവുകയായിരുന്ന തീർത്ഥാടകരുടെ ബസിൽ ഇടിക്കുകയായിരുന്നു. പൊലീസ്, ഫയർഫോഴ്‌സ്, നാട്ടുകാർ എന്നിവർ ചേർന്നു രക്ഷാപ്രവർത്തനം നടത്തി. ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.