വൈക്കം: വടയാർ കിഴക്കേക്കര 912 ാം നമ്പർ എൻ. എസ്. എസ്. കരയോഗം നിർമ്മിച്ച കരയോഗ മന്ദിരോദ്ഘാടനം എൻ.എസ്.എസ് പ്രസിഡന്റ് അഡ്വ. പി. എൻ. നരേന്ദ്രനാഥൻ നായർ നിർവഹിച്ചു. കരയോഗം പ്രസിഡന്റ് എൻ.പി. പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ഡോ. സി. ആർ. വിനോദ്കുമാർ ബ്ലോക്കുകളുടെ നാമകരണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് എസ്. മധു, യൂണിയൻ സെക്രട്ടറി കെ. വി. വേണുഗോപാൽ, എൻ. ജി. ബാലചന്ദ്രൻ, എം. ഗോപാലകൃഷ്ണൻ, പി. എൻ. രാധാകൃഷ്ണൻ നായർ, കെ. എസ്. സാജുമോൻ, ശ്രീലേഖ മണിലാൽ, എസ്. വി. സുരേഷ്‌കുമാർ, പി. എസ്. വേണുഗോപാൽ, എം. അനിൽകുമാർ, വി. എസ്. ഉണ്ണികൃഷ്ണൻ നായർ, എസ്. മുരുകേശ്, പി. ആർ. ചന്ദ്രശേഖരൻ നായർ, സ്മിത മണി എന്നിവർ പ്രസംഗിച്ചു.