കോട്ടയം: തീക്കോയി വള്ളികുളം കാരികാട് ടോപ്പിന് സമീപത്തെ കുറ്റിക്കാട്ടിൽ പുരുഷന്റെ അസ്ഥികൂടം കണ്ടെത്തി. ആറ് മാസം മുമ്പ് കാണാതായ ചേകോപ്ലാക്കൽ ജോസഫിന്റേതാണ് അസ്ഥികൂടമെന്നാണ് പ്രാഥമിക വിവരം. ഈരാററുപേട്ട പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. അസ്ഥികൂടത്തിന്റെ സമീപത്തുനിന്ന് ടോർച്ചും കത്തിയും മൊബൈൽഫോണും കണ്ടെത്തി. കെട്ടിത്തൂങ്ങാൻ ഉപയോഗിച്ചതെന്ന് കരുതുന്ന തുണിയുടെ അവശിഷ്ടങ്ങൾ സമീപത്തെ മരത്തിലുണ്ടായിരുന്നു. പോസ്റ്റുമോർട്ടത്തിനായി അസ്ഥികൂടം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.