പാലാ: മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് യൂണിയനിൽ നമ്മുടെ ആരോഗ്യം പദ്ധതിയുടെ മൂന്നാംഘട്ടം ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് സി.പി. ചന്ദ്രൻ നായർ നിർവഹിച്ചു. താലൂക്ക് യൂണിയൻ ഹാളിൽ നടന്ന സമ്മേളനത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് പി. എസ്. ഷാജികുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്.എച്ച്.ആർ സെക്രട്ടറി കെ. ആർ. രാജൻ മുഖ്യ പ്രഭാഷണവും നമ്മുടെ ആരോഗ്യം ജീവിതശൈലിരോഗനിയന്ത്രണപദ്ധതി ലഘുലേഖയുടെ താലൂക്ക്തല പ്രകാശനവും നടത്തി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എമർജൻസി സർവീസ് പരിശീലകൻ ജി. രാജശേഖരൻ നായരും സംഘവും പ്രതിനിധികൾക്കുള്ള പ്രഥമശ്രുശ്രൂഷ പരിശീലനം നൽകി. സമ്മേളനത്തിന് യൂണിയൻ സെക്രട്ടറി വി. കെ. രഘുനാഥൻ നായർ, യൂണിയൻ ഇൻസ്‌പെക്ടർ സുരേഷ്‌കുമാർ, യൂണിയൻ കമ്മറ്റിയംഗങ്ങൾ എന്നിവർ നേത്യത്വം നൽകി.