പാലാ: ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം പാലാ മുനിസിപ്പൽ ടൗൺഹാളിൽ (സാരംഗപാണിനഗർ) ആരംഭിച്ചു.
ജില്ലാസമ്മേളനത്തിന്റെ പതാക കൈമാറലും വാഹന പ്രചരണ ജാഥയും ഇന്നലെ ഈരാറ്റുപേട്ട കെ.എൻ.എ.കരീം നഗറിൽ നടന്നു. പുത്തൻപള്ളി ഇമാം കെ.എം.മുഹമ്മദ് നദീർമൗലവി, കരീം അനുസ്മരണം നടത്തി. മേഖല പ്രസിഡന്റ് സണ്ണി പൂഞ്ഞാർ അദ്ധ്യക്ഷത വഹിച്ചു. ഇന്ന് രാവിലെ 10ന് ആരംഭിക്കുന്ന ട്രേഡ് ഫെയർ നഗരസഭ ഉപാദ്ധ്യക്ഷൻ കുര്യാക്കോസ് പടവനും ഫോട്ടോ പ്രദർശനം അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ബിനോയി കള്ളാട്ടുകുഴിയും ഉദ്ഘാടനം ചെയ്യും. 11.30ന് പ്രകടനം. 2.30ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സൈമൺ ജോൺ അദ്ധ്യക്ഷനാകും. ജോസ് കെ.മാണി എം.പി, മാണി സി.കാപ്പൻ എം.എൽ.എ, നഗരസഭാദ്ധ്യക്ഷ ബിജി ജോജോ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് ടോമി കുറ്റിയാങ്കൽ, വെൽഫെയർ ഫണ്ട് ചെയർമാൻ ജോസ് മുണ്ടയ്ക്കൽ തുടങ്ങിയവർ പ്രസംഗിക്കും. നാളെ രാവിലെ 9ന് പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ജോയ് ഗ്രേസ് ഉദ്ഘാടനം ചെയ്യും. സൈമൺ ജോൺ അദ്ധ്യക്ഷനാകും. സമ്മേളനത്തിൽ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുക്കുമെന്ന് അസോസിയേഷൻ ഭാരവാഹികളായ ജനറൽ കൺവീനർ കെ.ആർ.സൂരജ് പാലാ, ജയേഷ് കൊല്ലപ്പള്ളി, ഗിരീഷ് കൃഷ്ണൻ എന്നിവർ പറഞ്ഞു.