പരീക്ഷകൾക്ക് മാറ്റമില്ല
21, 28 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഒാഫ് കാമ്പസ് നവംബർ 2019 (സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷകൾക്കും 28ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എം.എസ്ഡബ്ല്യു. സ്‌പെഷൽ മേഴ്‌സിചാൻസ് (അദാലത്ത് സ്‌പെഷൽ മേഴ്‌സി ചാൻസ് 2018) പരീക്ഷകൾക്കും മാറ്റമില്ല.
പരീക്ഷ തീയതി
നാലാം സെമസ്റ്റർ എം.എസ്‌സി ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2017 അഡ്മിഷൻ റഗുലർ/2016 അഡ്മിഷൻ സപ്ലിമെന്ററി) ആൻഡ് മാസ്റ്റർ ഒഫ് അപ്ലൈഡ് സയൻസ് ഇൻ ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 29 ന് ആരംഭിക്കും. പിഴയില്ലാതെ 21 വരെയും 525 രൂപ പിഴയോടെ 22 വരെയും 1050 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബി.എ. മ്യൂസിക് വോക്കൽ സി.ബി.സി.എസ്. (കോർ/കോംപ്ലിമെന്ററി റഗുലർ/റീഅപ്പിയറൻസ്)/ സി.ബി.സി.എസ്.എസ്. (ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി/മേഴ്‌സി ചാൻസ്), അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. (കോർ/ഓപ്പൺ കോഴ്‌സ് റഗുലർ)/സി.ബി.സി.എസ്.എസ്. (റീഅപ്പിയറൻസ്/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്/ മേഴ്‌സി ചാൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ 22 മുതൽ 28 വരെ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നടക്കും.
പരീക്ഷഫലം
എട്ടാം സെമസ്റ്റർ ബി.എ എൽ എൽ.ബി. (പഞ്ചവത്സരം) ഇന്റഗ്രേറ്റഡ് (റഗുലർ/സപ്ലിമെന്ററി), ബി.എ. ക്രിമിനോളജി എൽ എൽ.ബി. (ഓണേഴ്‌സ്) സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ രണ്ടുവരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ ബി.എൽ.ഐ.എസ്‌സി റഗുലർ (2018 അഡ്മിഷൻ ഡിപ്പാർട്ട്‌മെന്റ്/അഫിലിയേറ്റഡ് കോളേജുകൾ), സപ്ലിമെന്ററി /അഫിലിയേറ്റഡ് കോളേജുകൾ, ഡിപ്പാർട്ട്‌മെന്റ് 2009 അഡ്മിഷൻ മുതൽ), സപ്ലിമെന്ററി (2016 അഡ്മിഷൻ ഡിപ്പാർട്ട്‌മെന്റ് മാത്രം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 30 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.ഫിൽ (റിഹാബിലിറ്റേഷൻ സൈക്കോളജി സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നും നാലും സെമസ്റ്റർ എം.എ ഹിന്ദി (പ്രൈവറ്റ്) റഗുലർ, സപ്ലിമെന്ററി, മേഴ്‌സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ അപേക്ഷിക്കാം.