kayikamela

ചങ്ങനാശേരി: മന്നംട്രോഫി കായികമേള ഇന്നലെ പെരുന്നയിൽ ആരംഭിച്ചു. മന്നം സമാധിയിലെ ഭദ്രദീപത്തിൽനിന്നും എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ ദീപശിഖ തെളിയിച്ചു. ബാന്റുമേളത്തിന്റെയും എൻ.സി.സി. കേഡറ്റുകളുടെയും അകമ്പടിയോടെ കായികതാരങ്ങൾ ദീപശിഖ എൻ.എസ്.എസ് കോളജ് പവലിയനിൽ എത്തിച്ചു. തുടർന്ന് ഡോ. എൻ. ജയരാജ് എം.എൽ.എ കായികമേള ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ്. സ്‌കൂൾസ് മാനേജർ
ഡോ. ജി. ജഗദീശ്ചന്ദ്രൻ സംസാരിച്ചു. ഇന്ന് വൈകിട്ട് 4.30ന് നടക്കുന്ന സമാപനസമ്മേളനത്തിൽ എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ വിജയികൾക്ക് സമ്മാനദാനം നടത്തും. എൻ.എസ്.എസ്.ഡയറക്ടർ ബോർഡ് മെമ്പർ ഹരികുമാർ കോയിക്കൽ അദ്ധ്യക്ഷത വഹിക്കും.