ചങ്ങനാശേരി: നാലുകോടി എയ്ഞ്ചൽസ് വാലി റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഹരിതകേരള മിഷനും തൃക്കൊടിത്താനം ജനമൈത്രി പൊലീസും സംയുക്തമായി നടത്തിയ അജൈവമാലിന്യ സംസ്‌കരണ സെമിനാർ ഹരിത കേരള മിഷൻ ജില്ലാ റിസോഴ്‌സ് പേഴ്‌സൺ ശരത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജോസഫ് തോമസ് അദ്ധ്യക്ഷത വഹിച്ചു. തൃക്കൊടിത്താനം സബ് ഇൻസ്‌പെക്ടർ ടി.എൻ. ശ്രീകുമാർ, കോ-ഓർഡിനേറ്റർ ശുചിത്വമിഷൻ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മനോജ്, താലൂക്ക് റസിഡന്റ്‌സ് അപ്പെക്‌സ് കൗൺസിൽ പ്രസിഡന്റ് സി.ജെ. ജോസഫ് എന്നിവർ വിഷയാവതരണം നടത്തി.