chettisery

ചങ്ങനാശേരി: നാളുകൾ ഏറെയായി ചെട്ടിശ്ശേരി- ബി.എസ്.എൻ.എൽ റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ടും പഞ്ചായത്തോ അധികാരികളോ ഈ റോഡിലേക്ക് തിരിഞ്ഞ് നോക്കാത്തതിൽ എൽ.ഡി.എ പ്രതിഷേധിച്ചു.റോഡ് അടിയന്തിരമായി ഗതാഗത യോഗ്യമാക്കണം എന്നാവശ്യപ്പെട്ട് എൻ.ഡി.എ വാഴപ്പള്ളി പഞ്ചായത്ത് കമ്മിറ്റി ഉപരോധസമരം സംഘടിപ്പിച്ചു. വാർഡ് മെമ്പറുടെ ഉദാസീനത മൂലം പഞ്ചായത്ത് അനുവദിച്ച മെയിന്റൻസ് തുക ലാപ്‌സായെന്നാണ് ആരോപണം. അധികാരികൾ അടിയന്തിരമായി ഇടപെട്ട് റോഡ് മെയിന്റൻസ് സാദ്ധ്യമാക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഉപരോധസമരം.വാഴപ്പള്ളി പഞ്ചായത്ത് ചെയർമാൻ പ്രദീപ് അധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം കൺവീനർ പി.കെ.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി.ആർ മഞ്ജീഷ്, പി.ആർ സുരേഷ്, ബിജു മങ്ങാട്ടുമഠം, ബിനു പുത്തേട്ട്, സദാനന്ദൻ, റെജികുമാർ, സുബാഷ്, തങ്കച്ചൻ തുരുത്തി, ഷൈജു മുളയ്ക്കാം തുരുത്തി എന്നിവർ പങ്കെടുത്തു.