പാലാ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പാലാ ഏരിയാ സമ്മേളനം സി.പി.എം പാലാ ഏരിയാ സെക്രട്ടറി പി.എം. ജോസഫ് ഉദ്ഘാടനം ചെയ്തു.

ഏരിയാ പ്രസിഡന്റ് ജോസ് കുറ്റിയാനിമറ്റത്തിന്റ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകിടിയിൽ, ജില്ലാ സെക്രട്ടറി കെ.എസ്. മണി, ഏരിയാ സെക്രട്ടറി ബി. അജിത് കുമാർ, രാജു ജോൺ, ഷഫീക്ക് എൻ.ജെ, ഹരിദാസ് വി.പി ബിജു, ഹരി ചന്ദ്രബോസ്, അശോകൻ പൂവക്കുളം തുടങ്ങിയവർ പ്രസംഗിച്ചു.
ഏരിയാ ഭാരവാഹികളായി ജോസ് കുറ്റിയാനിമറ്റം (പ്രസിഡന്റ് ), ബി. അജിത് കുമാർ (സെക്രട്ടറി),ഷഫീക്ക് എൻ.ജെ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.