കുരുവിക്കൂട്: എലിക്കുളം കൃഷിഭവന്റെയും, തളിർപച്ചക്കറി ഉത്പാദക സംഘത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ ഉരുളികുന്നം എസ്.ഡി.എൽ.പി.സ്‌കൂൾ അങ്കണത്തിൽ വിദ്യാർത്ഥികൾ നിർമ്മിക്കുന്ന പച്ചക്കറിത്തോട്ടത്തിലേക്ക് ആവശ്യമായ പച്ചക്കറി വിത്തുകളും, ഗ്രോബാഗും സൗജന്യമായി വിതരണം
നടത്തി. പൊൻകുന്നം പൊലീസ് സ്റ്റേഷൻ ഓഫീസർ വി.കെ.വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലാദേവി അദ്ധ്യക്ഷത വഹിച്ചു. കൃഷി രീതിയും പരിപാലനമുറകളും കൃഷിഓഫീസർ നിസ്സ ലത്തീഫ് വിശദീകരിച്ചു. എലിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാത്യൂസ് പെരുമനങ്ങാട്, മുഖ്യ പ്രഭാഷണം നടത്തി. മെമ്പർ ടോമി കപ്പിലുമാക്കൽ, തളിർ പച്ചക്കറി ഉത്പാദക സംഘം പ്രസിഡന്റ് സെബാസ്റ്റ്യൻ വെച്ചൂർ,
സ്‌കൂൾ മാനേജർ, ഇ.ആർ.സുശീല പണിക്കർ ,മോഹനകുമാർ കുന്നപ്പള്ളി കരോട്ട്, ബെന്നി പുത്തൻപുരയ്ക്കൽ, , രാജു അമ്പലത്തറ, ജിബിൻ വെട്ടം, വിൽസൺ പാമ്പൂരിക്കൽ, ഔസേപ്പച്ചൻ ഞാറയ്ക്കൽ എന്നിവർ നേതൃത്വം നല്കി. തളിർപച്ചക്കറി ഉത്പാദക സംഘം വൈസ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ കണ്ണമുണ്ടയിൽ സ്വാഗതവും സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് പ്രസന്നകുമാരിനന്ദിയും പറഞ്ഞു.