കോട്ടയം : കേരളാ കോൺഗ്രസിനെ കൈപിടിയിൽ ഒതുക്കാൻ നടത്തിയ നീക്കങ്ങൾ പരാജയപ്പെട്ടതിന്റെ നിരാശയിൽ നിന്നാണ് നിലതെറ്റിയത് പോലുള്ള പ്രസ്താവനകൾ പി.ജെ ജോസഫ് തുടർച്ചയായി നടത്തുന്നതെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോസ് ടോം പറഞ്ഞു.

നുണപ്രചരണങ്ങൾ കൊണ്ട് ജോസ് പക്ഷത്തുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോഴാണ് വ്യക്തിഹത്യയും അധിക്ഷേപവുമായി ജോസഫ് രംഗത്തെത്തിയിരിക്കുന്നത്.എൽ.ഡി.എഫിന്റെ ഏജന്റായി പ്രവർത്തിച്ചതുപോലെയായിരുന്നു ജോസഫിന്റെ പ്രസ്താവനകളെന്നും ജോസ് കെ.മാണിക്ക് പി.ജെ ജോസഫിന്റെ സ്വഭാവ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ജോസ് ടോം പറഞ്ഞു.