rd

ചങ്ങനാശേരി: കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രദേശിക ഫണ്ടിൽ നിന്നും ആറ് ലക്ഷം രൂപ ചെലവിട്ട് വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് 20ാം വാർഡ് തുരുത്തേൽ പാലം വിവേകാനന്ത എൽ.പി സ്‌കൂൾ റോഡിന്റെ പണിപൂർത്തിയാക്കി. റോഡിന്റെ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവ്വഹിച്ചു. വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വർഗീസ് ആന്റണി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അനിയൻ കുഞ്ഞ് കരയിടത്തുമണക്ക്, റവ.ഡോ.ജോസ് കൊച്ചുപറമ്പിൽ, റവ.ജോർജ് പുതുമനമുഴി, പി.പി സുകുമാരൻ, പി.എം ജോഷ്വാ, സന്തോഷ് കുട്ടായി, റ്റി.പി ഷാജഹാൻ, ബേബിച്ചൻ വടപറമ്പ് എന്നിവർ പങ്കെടുത്തു.