knm

കുറിച്ചി : പ്ലാസ്റ്റിക് മാലിന്യപ്രശ്നം പരിഹരിക്കുവാൻ വ്യക്തി ജീവിതത്തിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമാണന്ന് കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് മുളപ്പഞ്ചേരി പറഞ്ഞു. കുറിച്ചി കെ.എൻ.എം.പബ്ളിക് ലൈബ്രറി സംഘടിപ്പിച്ച പ്രകൃതിദത്ത ബാഗ് നിർമാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈബ്രറി പ്രസിഡന്റ് ടി.എസ്.സലിം അധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് അംഗം സുജാത ബിജു, എൻ.ഡി.ബാലകൃഷ്ണൻ, അനിൽ കണ്ണാടി, കെ.എം.സഹദേവൻ, എൻ.ഡി ശ്രീകുമാർ, അഞ്ജു അനീഷ്‌, കെ.എൽ.ലളിതമ്മ എന്നിവർ പ്രസംഗിച്ചു.പ്ലാസ്റ്റിക്ക് ഉപഭോഗം കുറയ്ക്കാൻ തുണി സഞ്ചിയും മറ്റ് ഉല്പന്നങ്ങളും നിർമ്മിക്കാനുള്ള പ്രവർത്തനങ്ങളാണ് ലൈബ്രറിയിൽ ആരംഭിച്ചത്.